ആസ്വാദകരിൽ അമ്പരപ്പും അത്ഭുതവും സൃഷ്ടിച്ച് അരങ്ങുകൾ കീഴടക്കിയ 'രക്തരക്ഷസ്സ്' വീണ്ടും കോഴിക്കോട്ടെത്തുന്നു. 20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കലാനിലയം അവതരിപ്പിക്കുന്ന ഈ നാടകത്തിന്റെ വരവ്. 1978 ൽ കലാനിലയം കൃഷ്ണൻ നായരാണ് രക്തരക്ഷസ്സ് സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചത്. സ്ഥിരം നാടകവേദിയെന്ന അദ്ഭുതം അതോടെയാണ് മലയാളികൾക്ക് പരിചിതമായത്. വേദിയിൽ കാറു മുതൽ വിമാനം വരെയെത്തി വിസ്മയം തീർക്കുന്ന നാടകാനുഭവമാണ് രക്തരക്ഷസ്സ്.  പഴയ കോർപ്പറേഷൻ ബിൽഡിങ്ങിന് പിൻവശത്തുള്ള ഗ്രൗണ്ടിലാണ് ഇപ്പോൾ വേദിയുടെയും ഓഡിറ്റോറിയത്തിൻ്റെയും ജോലികൾ പുരോഗമിക്കുന്നത്. നാടകം വീണ്ടും അരങ്ങിലെത്തിക്കുന്ന സംവിധായകനും കൃഷ്ണൻ നായരുടെ മകനുമായ അനന്തപത്മനാഭൻ രക്തരക്ഷസ്സിനെ കുറിച്ചും പുതുതായി കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും സംസാരിക്കുന്നു.

To advertise here,