ശാസ്ത്ര സാങ്കേതിക വിദ്യയിലെ മുന്നേറ്റത്തെ ഏറ്റവും ആദ്യം ഉൾക്കൊണ്ട വകുപ്പാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥ നിരീക്ഷിക്കാൻ വേണ്ടിമാത്രമായി നമുക്ക് ഉപ​ഗ്രഹങ്ങളുണ്ട്. മഴ, കട്ടൻചായ, ജോൺസൺ മാഷ് എന്ന സ്ഥിതിയൊക്കെ മാറിയിട്ടുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാകേന്ദ്രം ഡയറക്ടർ നീത ഗോപാൽ പറയുന്നു. 2015 മുതൽ തീവ്രകാലാവസ്ഥ എന്താണെന്ന് നമ്മൾ മനസിലാക്കാൻ തുടങ്ങി. 2015ൽ വരൾച്ചയുണ്ടായി, 2016ൽ ഉഷ്ണതരം​ഗമുണ്ടായി, 2017ൽ ഓഖി വന്നു, 2018ൽ പ്രളയം വന്നു, 2019ൽ ചെറിയ രീതിയില്ലെങ്കിലും പ്രളയവും ഉരുൾപൊട്ടലുമുണ്ടായി. ഇന്ന് കേരളത്തിലെ ദുരിതം ബാധിക്കാത്ത പ്രദേശങ്ങൾ വളരെ കുറവാണ്. ഉഷ്ണതരം​ഗമെല്ലാം നമ്മൾ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. അനുഭവത്തിൽ നിന്ന് പാഠം പഠിച്ചവരാണ് നമ്മളെന്നും അവർ പറഞ്ഞു.
 

To advertise here,

In Short: The Indian Meteorological Department has led the way in adopting advanced technology for weather monitoring. Since 2015, Kerala has faced a series of extreme weather events—from droughts and heatwaves to cyclones and floods. These changes have redefined public understanding of weather and climate, highlighting the urgent need for climate resilience and adaptation.