കൊല്ലം: തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും മഴ ശക്തമായേക്കും. കഴിഞ്ഞദിവസം പെയ്ത മഴയിൽ ചാത്തന്നൂരിൽ ദേശീയപാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തതോടെ ദേശീയപാതയി ഗതാഗതക്കുരുക്കനുഭവപ്പെട്ടു. എഴുകോണിൽ ഇടിമിന്നലേറ്റ് യുവാവിന് പരിക്കുണ്ട്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്തത്. ആലപ്പുഴ, എറണാകുളം ജില്ലകളിലും കനത്ത മഴയാണ് കഴിഞ്ഞദിവസം രാത്രി പെയ്തത്.

To advertise here,

അടുത്ത മൂന്നുമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നുദിവസംകൂടി വ്യാപകമായ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് (ബുധൻ) സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.