നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് പുറത്തിറങ്ങിയ ശേഷം മഞ്ജുവിനെതിരെ ഗൂഢാലോചനക്കുറ്റം ആരോപിക്കുകയാണ് ചെയ്തത്. എന്നാൽ ഇത്രയും ക്രൂരമായ ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയെ സത്യസന്ധമായി പിന്തുണയ്ക്കുക എന്ന ഉത്തരവാദിത്തമാണ് മഞ്ജു വാര്യർ ചെയ്തത്. അതിനപ്പുറം ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ദിലീപിനെക്കുറിച്ച് ഒരു വാക്ക് പോലും മഞ്ജു മോശമായി പറഞ്ഞിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസിലെ നടിയുടെ അഭിഭാഷക ടി ബി മിനി പറയുന്നു.
പലരും അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു എന്ന് പറയുന്നതിൽ വലിയ കാപട്യമുണ്ട്. അവർ യഥാർത്ഥത്തിൽ ദിലീപിനൊപ്പമാണ് നിൽക്കുന്നത്. ഒരു മുഖം മറച്ചുപിടിച്ച് അതിജീവിതയ്ക്കൊപ്പം എന്ന് പറയുകയും എന്നാൽ ദിലീപിനൊപ്പം നടക്കുകയും ചെയ്യുകയാണ് ഇന്ന് ചലച്ചിത്ര മേഖലയിലുള്ളവർ ചെയ്യുന്നതെന്നും അവർ ആരോപിക്കുന്നു.

To advertise here,