ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. നീതിനിര്‍വഹണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വര്‍ഷങ്ങളായി പാടി പഴകിയ വാചകം എന്നതിനപ്പുറം അതിന്റെ പ്രസക്തി എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ജോ അറിഡി എന്ന യുവാവിന്റെ ജീവിത കഥ അതിന് ഉദാഹരണമാണ്. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന, ഒരു ചെറിയ കുട്ടിയുടെ മനസ്സുമായി ജീവിച്ച ആ ഇരുപത്തിമൂന്നുകാരന്‍, താന്‍  ചെയ്യാത്ത കുറ്റത്തിനാണ് കൊളറാഡോയിലെ ജയിലില്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. ഗ്യാസ് ചേംബറിനകത്തേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ അവനെ കടത്തിവിടുമ്പോഴും ചെറുചിരിയോടെയാണ് അവന്‍ നടന്നുനീങ്ങിയത്.

To advertise here,