പുരോഗതിയുടെ പ്രതീകമായിരുന്ന ജപ്പാന്‍ ഇന്ന് വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. സാങ്കേതിക മേഖലയില്‍ ജപ്പാനുണ്ടായ മേല്‍ക്കൈ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ വേണ്ടാത്ത യുവസമുഹം. മരണനിരക്കിന്റെ പകുതിപോലുമില്ല പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം. ജനവാസമില്ലാതാകുന്ന ഗ്രാമങ്ങള്‍.  തൊഴിലും തൊഴില്‍സമൂഹവും ചുരുങ്ങുന്നു. ഉത്പന്നങ്ങളുടെ വിപണി ഇടിഞ്ഞു. പുതിയ തലമുറ ഇല്ലാതാവുന്നത് രാജ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ പലതവണ മുന്നോട്ടുവെച്ചിട്ടും ഫലമില്ലാതാവുകയാണ്. പെരുമയുടെ ആ കാലം കൈവിടുകയാണോജപ്പാന്. 

To advertise here,

.