വിദേശത്ത് പഠനവും കുടിയേറ്റവും തൊഴിലും മോഹിക്കുന്ന മലയാളികൾക്ക് ഇപ്പോൾ ശുഭകരമായ വാർത്തയാണ് കാനഡയിൽ നിന്ന് വരുന്നത്. 10 ലക്ഷത്തോളം തൊഴിലവസരങ്ങളുമായാണ് കാനഡ വിളിക്കുന്നത്. 4.5 ലക്ഷം പേർക്കാണ് ഈ വർഷം പി.ആർ ലഭിക്കുക. ഭാഷാ അഭിരുചി അടക്കം കടമ്പകൾ എളുപ്പമല്ലെങ്കിലും കാനഡയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. 

To advertise here,

2016 ന് ശേഷം കാനഡയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായത് ഇന്ത്യയിൽ നിന്നാണ്. ആറ് വർഷത്തിനിടെ കുടിയേറിയവരിൽ 30 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യൻ വേരുകളുള്ള 14 ലക്ഷം പേരുണ്ട് ഇപ്പോൾ കാനഡയിൽ. കഴിഞ്ഞ വർഷം മാത്രം കുടിയേറ്റക്കാരായി കാനഡ സ്വീകരിച്ചത് 1,28,000 ഇന്ത്യക്കാരെയാണ്.

വ്യാപ്തി കൊണ്ട് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയുടെ വിശേഷങ്ങളും തൊഴിലവസരങ്ങളെക്കുറിച്ചും അറിയാം. നിർമ്മാണമേഖല, പ്രഫഷണലുകൾ, ശാസ്ത്രരംഗം, സാങ്കേതിക സേവനം, ഗതാഗതം, വെയർഹൗസിങ്, ധനകാര്യം ഇൻഷുറൻസ്, വിനോദം റിക്രിയേഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് അവസരങ്ങളുള്ളത്.