അമ്പലപ്പുഴ: കാനഡയില്‍ ജോലി നല്‍കാമെന്നുപറഞ്ഞ് പുറക്കാട് സ്വദേശിനിയില്‍നിന്നു 11 ലക്ഷം രൂപ തട്ടിയ യുവതിയെ അറസ്റ്റുചെയ്തു. പാലക്കാട് മന്തക്കാട് പഞ്ചായത്ത് വലിയവീട്ടില്‍ നികിത(29)യെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷും സംഘവും അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ പത്തിനായിരുന്നു സംഭവം. പുറക്കാട് സ്വദേശിനി ഷാനിയാണു തട്ടിപ്പിനിരയായത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറാണെന്നു പറഞ്ഞുവിശ്വസിപ്പിച്ച് ഷാനിയുടെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചായിരുന്നു തട്ടിപ്പ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാംവാര്‍ഡില്‍ വണ്ടാനത്തെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് വണ്ടാനത്തെ വീട്ടില്‍ കഴിയാത്തതെന്നും ഇവര്‍ പറഞ്ഞിരുന്നു. തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്നും ഷാനിയെ വിശ്വസിപ്പിച്ചു.
കാനഡയില്‍ ജോലി വാഗ്ദാനംചെയ്ത് പലപ്പോഴായി 11 ലക്ഷം രൂപ വാങ്ങി നികിത മുങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഒളിവില്‍ക്കഴിയവേയാണ് നികിതയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്തു. ജില്ലയിലെ പല സ്ഥലങ്ങളിലും പാലക്കാട് ജില്ലയിലും സമാനമായ തട്ടിപ്പുനടത്തിയതായി പോലീസ് പറഞ്ഞു.
എസ്.ഐ. വി.എല്‍. ആനന്ദ്, ഗ്രേഡ് എസ്.ഐ. ഷാജി, സീനിയര്‍ സി.പി.ഒ. രാജീവ്, സി.പി.ഒ. മാരായ സിദ്ധിക്ക്, ജോസഫ് ജോയി, അനീഷ്, ദര്‍ശന, അഞ്ജു രാജു എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
Content Highlights: woman arrested for canada job visa fraud in amabalappuzha
Published: 10 Sept 2023, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented