2002-ലെ ഗുജറാത്ത് കലാപവും സമകാലിക ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ബിബിസി ഡോക്യുമെന്ററിയുടെ പ്രമേയം. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയിരുന്നുവെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കലാപത്തില്‍ നേരിട്ടുത്തരവാദിയാണെന്ന നിഗമനത്തിലാണ് ഹൈക്കമ്മീഷന്‍ എത്തിയതെന്നുള്ള വെളിപ്പെടുത്തലും ഡോക്യുമെന്ററിയിലുണ്ട്. ഏതെങ്കിലുമൊരു മാദ്ധ്യമമാണ് ഇങ്ങനെയൊരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതെങ്കില്‍ മോദി സര്‍ക്കാര്‍ കുലുങ്ങുമായിരുന്നില്ല.

To advertise here,

ബിബിസി എന്നു പറഞ്ഞാല്‍ ബിബിസിയാണ്. ലോകത്തില്‍ ഏറ്റവുമധികം വിശ്വാസ്യതയുള്ള മാദ്ധ്യമ സ്ഥാപനം. ഇന്ത്യയിലെ ജനങ്ങള്‍ ആകാശവാണിയെയോ ദൂരദര്‍ശനെയോ ഇവിടത്തെ പത്രങ്ങളെയോ അല്ല ബിബിസിയെയാണ് ഏറ്റവുമധികം വിശ്വസിക്കുന്നതെന്ന് 2013-ല്‍ പരസ്യമായി പറഞ്ഞത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. അങ്ങിനെയുള്ള ബിബിസിയെയാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ മാദ്ധ്യമ സ്ഥാപനമെന്നും കൊളോണിയല്‍ മനോഭാവമുള്ളവരെന്നും ബിജെപി കുറ്റപ്പെടുത്തുന്നത്.