പുല്‍വാമയ്ക്കും പ്രയാഗ്‌രാജിനും ഇടയില്‍ ഒരു കണ്ണിയുണ്ട്. ഭരണകൂടം എന്ന കണ്ണി. നാല് കൊല്ലം മുമ്പ് നാല്‍പത് ജവാന്മാര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട പുല്‍വാമയില്‍ കനത്ത സുരക്ഷാ വീഴ്ചകളുണ്ടായി എന്നും അതിനുത്തരവാദി മോദി സര്‍ക്കാര്‍ ആണെന്നും വെളിപ്പെടുത്തിയിരിക്കുന്നത് മോദി സര്‍ക്കാരിന്റെ ഭാഗമായിരുന്ന ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കാണ്. പത്രപ്രവര്‍ത്തകന്‍ കരണ്‍ താപ്പറിന് നല്‍കിയ അഭിമുഖത്തില്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകള്‍ സ്‌ഫോടനാത്മകമാണ്. ഈ വെളിപ്പെടുത്തലുകളോട് ഇതുവരെ  പ്രധാനമന്ത്രി മോദിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലോ പ്രതികരിച്ചിട്ടില്ല

To advertise here,