രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ട കേസ് ഗൗരവതരമായ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ടെന്നും അതൊരു എംപിയുടെ അല്ലെങ്കിൽ ജനപ്രതിനിധിയുടെ പ്രശ്‌നം മാത്രമല്ലെന്നും പ്രൊഫസര്‍ മോഹന്‍ ഗോപാല്‍. കര്‍ണാടകത്തിലെ ഒരു  റാലിക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ മാതൃഭൂമിഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ദേശീയ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറും സുപ്രീംകോടതി അഭിഭാഷകനുമായ പ്രൊഫസര്‍ ഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,