മണിപ്പൂര്‍ കത്തുകയാണ്..  സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും മണിപ്പൂരില്‍ പുതുതല്ല. 1940-കളിലും '80-കളിലും '90-കളിലുമൊക്കെ മണിപ്പൂര്‍ കത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ കത്തുന്നതു പോലെ മണിപ്പൂര്‍ ഇതിനു മുമ്പൊരിക്കലും കത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മണിപ്പൂരിലൂടെ സഞ്ചരിച്ച സ്‌ക്രോള്‍ റിപ്പോര്‍ട്ടര്‍ അരുണാബ് സൈക്കിയ പറയുന്നത് മണിപ്പൂര്‍ അക്ഷരാര്‍ത്ഥത്തില്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞെന്നാണ്.

To advertise here,

കുക്കികളും മെയ്തികളും ഇടകലര്‍ന്ന് ജീവിച്ചിരുന്നത് ഇപ്പോള്‍ മണിപ്പൂരിന്റെ ഭൂതകാലമാണ്. രണ്ടു കൂട്ടരും അവരവരുടെ ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറിയിരിക്കുന്നു. ഇംഫാലില്‍ മെയ്‌തെയ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇപ്പോള്‍ കുക്കികളുടെ ഒരടയാളം പോലുമില്ല.  മണിപ്പൂരിനെ ഭ്രാന്ത് ആവേശിച്ചിരിക്കുന്നു എന്നാണ് അരുണാബ് എഴുതുന്നത്.