വിവാദ പരമ്പരകൾക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. 2019 ജൂലൈ 23നാണ് ലേബർ പാർട്ടിയുടെ ജെറെമി കോർബിനെ പരാജയപ്പെടുത്തി ബോറിസ് ജോൺസൺ അധികാരത്തിലെത്തിയത്. അന്നുമുതൽ ഇന്നുവരെ വിവാദങ്ങൾ അദ്ദേഹത്തിന്റെ പിന്നാലെയുണ്ട്. 

To advertise here,

നേരത്തെ സ്വന്തം പാളയത്തിൽ നിന്നുതന്നെ ഉയർന്ന ആരോപണങ്ങൾക്കും അവിശ്വാസത്തിനും ശേഷവും അധികാരത്തിൽ തുടരുകയുമായിരുന്നു ബോറിസ് ജോൺസൺ. 

എന്നാൽ ഒടുവിലത്തെ പിഞ്ചർ വിവാദത്തോടെ പിടിച്ചുനിൽക്കാനാകാതെ കളമൊഴിയേണ്ടിവന്നു. ബോറിസ് ജോൺസണെ വീഴ്ത്തിയ അഞ്ച് സുപ്രധാന വിവാദങ്ങൾ ഏതൊക്കെയെന്നുനോക്കാം.