തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027-ലെ കലണ്ടറിന് റെക്കോർഡ് വിൽപ്പന. വിപണിയിലിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് ലക്ഷത്തിനടുത്ത് കലണ്ടറുകളാണ് വിറ്റഴിഞ്ഞത്. 'മിഷൻ സമുദ്ര' പദ്ധതി പ്രമേയമാക്കിയാണ് സംസ്ഥാന സർക്കാർ പുതിയ കലണ്ടർ വിപണിയിൽ ഇറക്കിയത്.
ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12 വരെ ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലേതിനെക്കാൾ ഡിമാൻഡ് ഇത്തവണത്തെ കലണ്ടറിനുണ്ട്. കഴിഞ്ഞ വർഷം നവംബർ മുതൽ ഫെബ്രുവരി വരെയുള്ള നാല് മാസക്കാലയളവിൽ ആകെ വിറ്റഴിഞ്ഞത് 1.80 ലക്ഷം കലണ്ടറുകൾ മാത്രമായിരുന്നു.
അരുൺ ഗോകുലാണ് കലണ്ടർ കവർ ഡിസൈൻ ചെയ്തിരിക്കുന്നത്. 'സദ്ഭരണവും സഹാനുഭൂതിയും' (Good Governance with Empathy) എന്ന സർക്കാരിന്റെ മുദ്രാവാക്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ കലണ്ടറിന്റെ പ്രകാശനവേദിയിൽ മുഖ്യമന്ത്രിയും അതേ നിറമുള്ള വേഷത്തിലെത്തിയതും ശ്രദ്ധേയമായിരുന്നു. ഈ വർഷം 10 ലക്ഷം കലണ്ടറുകളുടെ വിൽപന നടത്തുകയാണ് ലക്ഷ്യമെന്ന് അച്ചടി വകുപ്പ് പറയുന്നു. ഒരു കലണ്ടറിന് 40 രൂപയാണ് വില.
കലണ്ടറിന്റെ റെക്കോഡ് വിൽപ്പനയ്ക്ക് പിന്നാലെ സർക്കാർ ഡയറിയിലും അച്ചടി വകുപ്പ് പ്രതീക്ഷ വെക്കുന്നുണ്ട്. ഇത്തവണ സർക്കാർ ഡയറി നേരത്തെ വിപണിയിലെത്തിക്കാനാണ് നീക്കം. ഡിസംബർ തുടക്കത്തിൽ ഡയറി വിപണിയിൽ എത്തിക്കാനാണ് അച്ചടി വകുപ്പ് തയാറെടുക്കുന്നത്.
Content Highlights: Kerala government's 2027 calendar sold nearly 2 lakh copies within two weeks of its release., The calendar is themed around the 'Mission Samudra' project and designed by Arun Gokul., Priced at 40 rupees, the printing department aims to sell 10 lakh calendars this year., Government diaries for the upcoming year are expected to be released by early December.
Published: 14 Nov 2026, 04:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented