ബ്രിട്ടന്റെ ഇന്ത്യൻ വംശജനായ ആദ്യ പ്രധാനമന്ത്രിയെന്ന ചരിത്രം തീർത്തിരിക്കുകയാണ് 42കാരനായ ഋഷി സുനക്. കഴിഞ്ഞ ആറുവർഷത്തിനിടെ ബ്രിട്ടനിൽ അധികാരത്തിലെത്തുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി.  ബോറിസ് ജോൺസൺന്റെ രാജിയോടെ പ്രതിസന്ധി ഉടലെടുത്ത ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകും ലിസ് ട്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഒടുവിൽ ലിസ് ട്രസ് അധികാരത്തിൽ എത്തുകയായിരുന്നു. എന്നാൽ 45 ദിവസത്തെ പ്രധാനമന്ത്രിപദം രാജിവച്ച് ലിസ് ട്രസ് കളമൊഴിഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാകാതെയായിരുന്നു രാജി.

To advertise here,

വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തിൽ സ്ഥാനാർഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെ മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായ പെന്നി മോർഡന്റ് പിന്മാറി. ഇതോടെ ഇന്ത്യൻ വംശജനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴി തെളിയുകയായിരുന്നു.  ആരാണ് ഋഷി സുനക്? എന്താണ് അദ്ദേഹത്തിന്റെ ഇന്ത്യൻ ബന്ധം?