രാജ്യത്തെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുത്ത വംശനാശ ഭീഷണി നേരിടുന്നവയാണ് ഘരിയൽ, മഗർ, സോൾട്ട് വാട്ടർ വിഭാഗത്തിൽപ്പെട്ട മുതലകൾ. പതിറ്റാണ്ടുകളോളം ചർമത്തിനും മാംസത്തിനുവേണ്ടി ഇവയെ മനുഷ്യൻ വ്യാപകമായി വേട്ടയാടിയതോടെയാണ് വംശനാശ ഭീഷണി നേരിടാൻ തുടങ്ങിയത്. നമ്മുടെ പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും മുതലകൾ എത്രത്തോളം പ്രധാനമാണെന്ന് മനസിലാക്കിയതോടെയാണ് അവയുടെ സംരക്ഷണം ലക്ഷ്യം വെച്ച് റോമുലസ് വിറ്റേക്കറും ഭാര്യ സായി വിറ്റേക്കറും ചേർന്ന് ക്രോകഡെെൽ ബാങ്ക് എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. റോമുലസ് വിറ്റേക്കറിനും ഭാര്യ സായിക്കും വിവാഹത്തിന് സമ്മാനമായി ലഭിച്ച കുറച്ച് പണവും അവരുടെ വിലപിടിപ്പുള്ള വസ്തുക്കളും വിറ്റാണ് അന്ന് ഇത്തരമൊരു ഉദ്യമത്തിന് ഇരുവരും ഇറങ്ങി തിരിച്ചത്.

To advertise here,