24 മണിക്കൂറും കറങ്ങുന്ന സിസിടിവി ക്യാമറകൾ, പുറത്തിറങ്ങാൻ അനുവദിക്കാത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന ഉത്തരവ്, ഏകാന്തതടവ്... ഗുജറാത്തിലെ സബർമതി ജയിലിലെ നാലായിരത്തോളം വരുന്ന തടവുകാരിൽ ഏറ്റവും വീർപ്പുമുട്ടി കഴിയുന്ന ഒരാളുടെ ചിത്രമാണ് നിങ്ങളുടെ മനസ്സിൽ തെളിയുന്നതെങ്കിൽ തെറ്റി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയെ സംബന്ധിച്ച് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിൽ എന്ന തടവറ ഒരു കലവറ പോലെയാണ്; ഇന്ത്യയിലും വിദേശത്തുമുള്ള അധോലോക നീക്കങ്ങളുടെ ചരടുവലിക്കാൻ ഏറ്റവും സുരക്ഷിതമായ ഒരാസ്ഥാനം.

To advertise here,

ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിനു നേരെയുണ്ടായ വെടിവെപ്പും മുൻപ് നടന്ന ബാബ സിദ്ദിഖിയുടെ കൊലപാതകവും സൽമാൻ ഖാന്റെ വീടിനു നേരെയുണ്ടായ ആക്രമണവുമെല്ലാം വിരൽ ചൂണ്ടുന്നത് ഒരേ വ്യക്തിയിലേക്കാണ്. തടവിൽ കഴിയുന്ന ബിഷ്ണോയ് എങ്ങനെയാണ് അതിർത്തികൾ കടന്ന് വൻകിട ഓപ്പറേഷനുകൾ നിഷ്പ്രയാസം നിയന്ത്രിക്കുന്നത്?