
-
പ്രശസ്ത സംഗീതജ്ഞന് രാജേഷ് വൈദ്യയും മസാലകോഫി ബാന്‍ഡിന്റെ ഫൗണ്ടറായ വരുണ്‍ സുനിലും ചേര്‍ന്ന് ഒരുക്കിയ വിസ്പറിങ് ഹ്യൂസ് എന്ന മ്യൂസിക്കല്‍ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. വരികളില്ലാത്ത സംഗീതമാണ് പാട്ടിന്റെ ഹൈലൈറ്റ്.
രാജേഷ് വൈദ്യയുടെ വീണയും വരുണ്‍ സുനിലിന്റെ പെര്‍ക്കഷനും മാളവിക് രാജേഷിന്റെ ഹമ്മിങ്ങും ചേരുമ്പോള്‍ പാട്ടിന് ദൈവീകഭാവം വന്നുചേരുന്നു. വരുണ്‍ സുനില്‍ തന്നെയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സോണി മ്യൂസിക്കാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ദേവന് ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നു. ഐറെന മിഹല്ക്കോവിച്ചാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മലയാളികള്‍ അധികം കേട്ടുപരിചിതമല്ലാത്ത തരത്തിലുള്ള സംഗീതം പാട്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പ്രകൃതിയിലലിഞ്ഞുള്ള ഗാനരംഗങ്ങളും മനോഹരമാണ്.
Content Highlights: Whispering Hues Varun Sunil feat Rajhesh Vaidhya Irena Mihalkovich
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..