പ്രശസ്ത സംഗീതജ്ഞന്‍ രാജേഷ് വൈദ്യയും മസാലകോഫി ബാന്‍ഡിന്റെ ഫൗണ്ടറായ വരുണ്‍ സുനിലും ചേര്‍ന്ന് ഒരുക്കിയ വിസ്പറിങ് ഹ്യൂസ് എന്ന മ്യൂസിക്കല്‍ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. വരികളില്ലാത്ത സംഗീതമാണ് പാട്ടിന്റെ ഹൈലൈറ്റ്.

To advertise here,

രാജേഷ് വൈദ്യയുടെ വീണയും വരുണ്‍ സുനിലിന്റെ പെര്‍ക്കഷനും മാളവിക് രാജേഷിന്റെ ഹമ്മിങ്ങും ചേരുമ്പോള്‍ പാട്ടിന് ദൈവീകഭാവം വന്നുചേരുന്നു. വരുണ്‍ സുനില്‍ തന്നെയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

സോണി മ്യൂസിക്കാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ദേവന്‍ ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നു. ഐറെന മിഹല്‍ക്കോവിച്ചാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മലയാളികള്‍ അധികം കേട്ടുപരിചിതമല്ലാത്ത തരത്തിലുള്ള സംഗീതം പാട്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പ്രകൃതിയിലലിഞ്ഞുള്ള ഗാനരംഗങ്ങളും മനോഹരമാണ്. 

Content Highlights: Whispering Hues Varun Sunil feat Rajhesh Vaidhya Irena Mihalkovich