ഓണം റിലീസായെത്തിയ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റി'ൽ റോഷൻ ഷാനവാസ് ചെയ്ത ഗ്ലിക്സൻ എന്ന കഥാപാത്രത്തെ നമ്മളാരും മറക്കില്ല. തിയേറ്ററുകളിൽ വലിയ ചിരി പടർത്തിയ ആ കഥാപാത്രത്തിന്റെ പേരിൽ കറുകുറ്റിയിൽ ശരിക്കും ഒരാളുണ്ട്- ഗ്ലിക്സൻ ജോസ്. അക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത് ചിത്രത്തിന്റെ സംവിധായകൻ തന്നെയായിരുന്നു. പിന്നാലെ, ഒറിജിനൽ ഗ്ലിക്സൻ സോഷ്യൽമീഡിയയിൽ താരമായി. വളരെ അപൂർവമായ ഗ്ലിക്സൻ എന്ന പേര് വന്നതിനെക്കുറിച്ച്, റിയൽ ലൈഫിൽ ഗിരീഷ് ഉൾപ്പെട്ട 'ബെത്ലഹേമി'ലെ സീനിനെക്കുറിച്ച്, നസ്ലിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രത്തെക്കുറിച്ച് ഒറിജിനൽ ഗ്ലിക്സൻ സംസാരിക്കുന്നു.

To advertise here,