‘മറ്റുള്ളവർ നമ്മളെപറ്റി എന്തെങ്കിലും പറയുന്നത് കേട്ട് ഹാർട്ട് ബ്രേക്ക് ഉണ്ടാകേണ്ട കാര്യം എന്താണ്, ആയിരം പേർ നമ്മളെ മോശം പറഞ്ഞാൽ നമ്മൾ മോശപ്പെട്ടവരാ‌വില്ല, അതുപോലെ പതിനായിരം പേർ നല്ലത് പറഞ്ഞത് കൊണ്ട് നല്ലവനാണമെന്നുമില്ല, ഈ സൊസൈറ്റി എന്ന് പറയുന്നതേ തട്ടിപ്പാണ്’, പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. തന്റെ ഏറ്റവും പുതിയ ചിത്രമായ ധൂമകേതുവിനെക്കുറിച്ച് സംസാരിക്കവേയാണ് ഷൈൻ തിനിക്കെതിരേ വന്ന വിമർശനങ്ങളെയും അതിനെ നേരിട്ട അനുഭവങ്ങളെയും കുറിച്ച് സംസാരിച്ചത്.

To advertise here,

സിനിമയിലെത്തിയ ആദ്യ സമയത്ത് വന്ന ഇത്തരം വിമർശനങ്ങൾ വേദനിപ്പിച്ചിരുന്നുവെന്ന് പറയുന്നു സഹതാരമായ നിഖില വിമൽ. പിന്നീടതിനെക്കുറിച്ച് ചിന്തിക്കാതെ ആയെന്നും ഏത് തരം പബ്ലിസിറ്റിയും പബ്ലിസിറ്റി ആണെന്ന് തന്നോട് സിനിമയിലെത്തിയ ആദ്യ കാലങ്ങളിൽ പലരും പറഞ്ഞിരുന്നുവെന്നും നിഖില പറയുന്നു. ധൂമകേതുവിന്റെ വിശേഷങ്ങളുമായി ഷൈനും നിഖിലയും ഒപ്പം ഗണപതി, സജിൻ ഗോപു സംവിധായകൻ സുധി മാഡിസൺ എന്നിവർ Talkies ൽ