ഒരുമാസത്തിനിടെ രണ്ട് പടം. ഒന്നിൽ വില്ലൻ, മറ്റൊന്നിൽ നായകൻ. സ്വപ്നതുല്യമായ തുടക്കത്തിന്റെ സന്തോഷത്തിൽ ആണ് യുവതാരം ഡോൺ മൈക്കിൾ. മലയാളത്തിന്റെ അനശ്വര നടൻ രാജൻ പി. ദേവിന്റെ കൊച്ചുമകൻ കൂടിയായ ഡോൺ, പുതിയ ചിത്രം ലോ ആൻഡ് ഓർഡറിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശ് വർമയാണ് നായകൻ. ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായി കാമിയോ കഥാപാത്രമായി മമ്മൂട്ടിയും ചിത്രത്തിലുണ്ട്. ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ് എന്നിവർ ചിത്രത്തിൽ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

To advertise here,