ഞാന്‍ ആദ്യമായി മിമിക്രി ഒരു നടന്റെ മുന്നില്‍ കാണിക്കുന്നത് മമ്മൂക്കയുടെ മുന്നിലാണ്. അന്ന് മമ്മൂക്ക എന്നെയെടുത്ത് ഉമ്മ വച്ചതെല്ലാം ഇന്നും ഓര്‍മയിലുണ്ട്.... പറയുകയാണ് അനശ്വര നടന്‍ സൈനുദ്ധീന്റെ മകനും നടനുമായ സിനില്‍ സൈനുദ്ധീന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ നെല്ലിക്കാംപൊയില്‍ നെറ്റ് റൈഡേഴ്‌സിന്റെ വിശേഷങ്ങളുമായി സഹതാരങ്ങളായ റോണി ഡേവിഡിനും മെറിന്‍ ഫിലിപ്പിനുമൊപ്പം talkies-ല്‍ സംസാരിക്കുകയായിരുന്നു സിനില്‍.

To advertise here,

തനിക്ക് ആദ്യമായി സില്‍ക്ക് സ്മിതയെ കാണിച്ച് തന്നത് ഡാഡിയാണെന്ന് പറയുന്നു സിനില്‍. സിനിമയിലെന്ന പോലെ ജീവിതത്തിലും കൗണ്ടറിയുടെ ഉസ്താദാണ് തന്റെ ഡാഡിയെന്ന് പറയുന്ന സിനില്‍ മമ്മൂട്ടിയും സൈനുദ്ധീനും തമ്മിലുള്ള സൗഹൃദത്തെപറ്റിയും മനസ് തുറക്കുന്നു.