നഗോയ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്. വനിതകളുടെ ഗോൾഫിൽ പ്രണവി സ്വർണം നേടി. ഗോൾഫിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് പ്രണവി. ഗോൾഫിൽ വനിതകളുടെ ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടി.
വനിതകളുടെ റിക്കർവ് ഇനത്തിലും ഇന്ത്യ സ്വർണം നേടി. ഇന്ത്യക്കായി അനിൽ മൊഹോദാണ് പൊന്നണിഞ്ഞത്. 17-കാരിയായ താരം കൊറിയൻ താരത്തിനെതിരേ ശക്തമായി തിരിച്ചുവന്നാണ് സ്വർണം നേടിയത്.
നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 78 ആണ്. 18 സ്വർണമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. 25 വെള്ളിയും 35 വെങ്കലവും സ്വന്തമാക്കി. 20 സ്വർണവുമായി ഉസ്‌ബെക്കിസ്ഥാനാണ് നാലാമത്. ജപ്പാൻ രണ്ടാമതും ചൈന ഒന്നാമതും തുടരുകയാണ്. ജപ്പാന് 73 സ്വർണമാണെങ്കിൽ ചൈന 162 സ്വർണവുമായി ബഹുദൂരം മുന്നിലാണ്. ചൈനയ്ക്ക് നിലവിൽ 318 മെഡലുകളുണ്ട്.
Content Highlights: india asian games 2026
Published: 03 Oct 2026, 07:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented