എന്റെയുള്ളിൽ നിൻ കാൽച്ചിലമ്പുണരും വരെ... വീത് രാഗ് പാടുന്നു
സംഗീതത്തിന് മാത്രം നല്കാന് കഴിയുന്ന ചില അഭൗമികാനുഭവങ്ങളുണ്ട്. പ്രണയത്തിന്റെ മാധുര്യമോ വിഷാദത്തിന്റെ ആര്‍ദ്രതയോ വിരഹത്തില്‍ അഭയമോ നല്കാന് സംഗീതത്തിന് കഴിയും. ആരാഞ്ഞു നിന്നെയെന്നും ആത്മാവിനോട് മാത്രം.... എന്ന ഗാനശകലം കേള്ക്കുന്നയാള് അറിയാതെ ആലപിച്ചയാളെ തേടിയേക്കാം. കാരണം റഫീഖ് അഹമ്മദിന്റെ സുന്ദരമായ വരികള്‍ക്ക് ഈണമിട്ട്, ഹേമന്തരാത്രി എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് വീത് രാഗാണ്.
താനൊരു മ്യൂസിക് ലവറാണെന്നാണ് ഇദ്ദേഹത്തിന്റെ സ്വയം വിലയിരുത്തല്‍. മ്യുസീഷനെന്നൊക്കെ പറയുന്നത് കുറച്ച് ഓവറല്ലേ എന്നാണ് വീത് രാഗിന്റെ ചോദ്യം. എന്നാല്‍ കൂടുതലറിയുമ്പോള്‍ വീത് രാഗിനെ ഒരു മ്യൂസിക് ജീനിയസായി അംഗീകരിക്കുമെന്നത് തീര്‍ച്ച.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം
Published: 12 Feb 2020, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented