ടൈം ട്രാവലർ മെഷീൻ കിട്ടിക്കഴിഞ്ഞാൽ ഞാൻ തീർച്ചയായും ഭാവിയിലേക്ക് യാത്ര ചെയ്യും. പാസ്റ്റിലേക്ക് പോയിട്ട് എന്ത് ചെയ്യാനാണ്. ഇതിലും മികച്ചതായിരിക്കും സംഭവിക്കുകയെന്നു തോന്നുന്നുണ്ടോ, തീർച്ചയായും ഇല്ല. ചെയ്ത കാര്യങ്ങൾ ഒന്നും തിരുത്തണമെന്നും ഇല്ല... പറയുകയാണ് ശ്രീനാഥ് ഭാസി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഒറിജിനലി’ന്റെ വിശേഷങ്ങളുമായി സഹതാരങ്ങളായ അഭിറാം, രാജേഷ് മാധവൻ, ഫെമിന ജോർജ് എന്നിവർക്കൊപ്പം ‘ടോക്കീസി’ൽ സംസാരിക്കുകയാണ് ശ്രീനാഥ്. ഭാവിയിലേക്ക് പോവുകയാണെങ്കിൽ 2036-ലെ ശ്രീനാഥ് ഭാസിയോട് ഇപ്പോഴത്തെ ശ്രീനാഥ് ഭാസി എന്തുപറയും എന്ന് ചോദ്യത്തിന് 2036-ലെ ശ്രീനാഥ് ഭാസി എന്നെ ഓടിച്ചിട്ട് അടിക്കുമെന്നു പറഞ്ഞ ശ്രീനാഥ് ഇപ്പോൾ ഇങ്ങനെയാണെങ്കിൽ അന്നൊരു കലാപകാരി ആയേക്കാമെന്നും തമാശയോടെ പറയുന്നു

To advertise here,