'ഗൗരി അത്ര പാവമൊന്നുമല്ല,ക്ഷമ തീരെയില്ല മലയാളിയാണെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെ' | Gouri G Kishan
"96, അനുഗ്രഹീതൻ ആന്റണി പോലുള്ള സിനിമകൾ കണ്ട് പലരും ഞാൻ ഭയങ്കര പാവം പിടിച്ച പെൺകുട്ടിയാണെന്നാണ് കരുതിയിരിക്കുന്നത്. പക്ഷേ ശരിക്കുമുള്ള ഗൗരി അത്ര പാവമൊന്നുമല്ല, ക്ഷമ കുറവാണ്, പെട്ടെന്ന് ദേഷ്യവും വരും, നോ പറയാനും ഒരു മടിയും വിചാരിക്കുന്ന ആളല്ല ഞാൻ".. പറയുകയാണ് 96 എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തിന്റെയും മലയാളത്തിന്റെയും മനം കവർന്ന പ്രിയ നായിക ഗൗരി ജി കിഷൻ.
"ആറ് വർഷം കഴിഞ്ഞു 96 പുറത്തിറങ്ങിയിട്ട്. എങ്കിലും ഇപ്പോഴും പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത് ജാനു എന്ന കഥാപാത്രത്തിന്റെ പേരിലാണ്. അത് വലിയ ഭാഗ്യമാണ്. അന്ന് തൃഷയുടെ ചെറുപ്പക്കാലം അവതരിപ്പിക്കാൻ പ്രേം സർ വിളിച്ചപ്പോൾ എന്റെ ചേട്ടനടക്കം പറഞ്ഞു നീയോ തൃഷയുടെ ചെറുപ്പമോ എന്ന്. പക്ഷേ സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ പലരും തൃഷയുടെ ഛായ ഉണ്ടെന്ന് പറഞ്ഞിരുന്നു. മറ്റൊരു ഭാഗ്യം അതേ കഥാപാത്രത്തെ തന്നെ തെലുങ്കിലും അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ്. അതിൽ സാമന്തയായിരുന്നു നായിക. ഡിഗ്രി ഒക്കെ ചെയ്യുന്ന സമയത്ത് പലരും പറഞ്ഞിട്ടുണ്ട് എവിടെയോ ഒരു സാമന്ത കട്ട് ഉണ്ടെന്ന്.. അതുകൊണ്ട് തന്നെ 96 തെലുങ്ക് വന്നപ്പോൾ ത്രില്ലടിച്ചു.
96 ന് ശേഷം എന്നെ പിന്തുടർന്ന് വന്ന ഒരു ആരാധകനുണ്ട്. പലരും നമ്മളോട് സ്വീറ്റായിട്ടുള്ള കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടങ്കിലും ഗൗരിയെ കാണാൻ എന്റെ എക്സ് ഗേൾഫ്രണ്ടിനെപ്പോലുണ്ടെന്ന് പറഞ്ഞത് അയാളാണ്. പലരുടെയും വിചാരം ഞാൻ തമിഴ് പെൺകുട്ടിയാണെന്നാണ്. മലയാളത്തിൽ ഒരു ഇന്റർവ്യൂ കണ്ട ശേഷമാണ് മലയാളിയാണെന്ന് ആളുകൾ തിരിച്ചറിയുന്നത്.പക്ഷേ കടുത്ത രജനികാന്ത് ഫാൻ ആണ് ഞാൻ". ഗൗരി പറയുന്നു.
In Short: Actress Gouri G Kishan discusses the lasting impact of her role as Janu in the film "96," how people mistake her personality, and her experience reprising the role in Telugu.
Content Highlights: Gouri G Kishan reveals she's not like her character Janu.
Published: 03 Sept 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented