ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രമായ ഏകദേശം ഫിലിം ഫെസ്റ്റ് ആഖനിൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത്.

To advertise here,

കൊച്ചിയെ പശ്ചാത്തലമാക്കി, സിനിമയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളെ പിന്തുടരുന്ന ചിത്രമാണ് ഏകദേശം. അനിശ്ചിതമായ തൊഴിൽ സാഹചര്യങ്ങൾ, ബന്ധങ്ങൾ, വിട്ടുവീഴ്ചകൾ, ജീവിതത്തിലെ ദൈനംദിന അസ്ഥിരതകൾ എന്നിവയ്ക്കിടയിൽ സ്വന്തം ജീവിതത്തിന് ഇടം കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ആർട്ടിസാൻ ഫിലിംസാണ് അവതരണം. റോഷൻ മാത്യു, ജിതിൻ പുത്തഞ്ചേരി, ദിവ്യ പ്രഭ, വിനയ് ഫോർട്ട്, ആർഷ ബൈജു, മഹേഷ് നാരായണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ, കെൻഷിൻ, ഷെറിൻ കാതറിൻ, പാർവതി അയ്യപ്പദാസ്, ജെയിൻ ആൻഡ്രൂസ്, അരുൺ ചെറുകാവിൽ എന്നിവരും വേഷമിടുന്നു. ചിത്രത്തിന്റെ നിർമാതാക്കൾ അംശുനാഥ് രാധാകൃഷ്ണൻ, ജോസ് മാത്യു, ജോമോൻ ജേക്കബ്, ഡോ. രാജു റീ, ഡോൺ പാലത്തറ എന്നിവരാണ്.

രചന, സംവിധാനം, എഡിറ്റിങ്: ഡോൺ പാലത്തറ, അസോസിയേറ്റ് ക്യാമറ: രമിത് കുഞ്ചിമംഗലം, അസോസിയേറ്റ് ഡയറക്ടർ: ആർട്ട് കുഞ്ഞേരി, അസിസ്റ്റന്റ് ഡയറക്ടർമാർ: സ്വാതി പാർവതി, സുമോദ് സുന്ദരൻ, സംഗീതം: ബേസിൽ സി.ജെ, ലൊക്കേഷൻ സൗണ്ട്: ആദർശ് ജോസഫ് പാലാട്ടം, മുഹമ്മദ് സജീദ്, സൗണ്ട് മിക്‌സ്: ഡാൻ ജോസ്, സൗണ്ട് ഡിസൈൻ: അരുൺ വർമ, കളറിസ്റ്റ്: ശ്രീകുമാർ നായർ, പബ്ലിസിറ്റി ഡിസൈൻ: ദിലീപ്ദാസ്.