ആലപ്പുഴ: ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. 1960 ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മ എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി ക്യാമറാ ചലിപ്പിച്ചു. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ ഉൾപ്പടെ എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനായി. തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കു വേണ്ടി ക്യാമറാ ചലിപ്പിച്ചു. 1985 ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയ്ക്കു വേണ്ടിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. ഭാര്യ: ലളിതമ്മ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ സംസ്‌കാരം ഉച്ച കഴിഞ്ഞ് രണ്ടുമണിക്കു വീട്ടുവളപ്പിൽ.

To advertise here,