‘ഉമ്മച്ചി ഒരു നോ പറഞ്ഞിരുന്നെങ്കിൽ ഞാനിന്നിവിടെ എത്തില്ലായിരുന്നു’
‘ഇതെന്റെ ആറാമത്തെ സിനിമയാണ്, പക്ഷേ ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് ഐ നോബഡിയുടെ സെറ്റിലാണ്’, പറയുകയാണ് കുട്ടിത്താരം നക്ഷത്ര. അത് ശരി വയ്ക്കുന്നുണ്ട് മറ്റൊരു കുട്ടിത്താരമായ ഐറയും. സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ പ്രിയങ്കരരായി മാറിയവരാണ് നക്ഷത്രയും ഐറയും. ഇപ്പോൾ പൃഥ്വിരാജ്- പാർവതി എന്നിവരൊന്നിക്കുന്ന ഐ നോബഡി എന്ന ചിത്രത്തിൽ അവരുടെ മക്കളായി അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും.
തന്റെ അമ്മമാർ കാരണമാണ് ഇന്ന് ഇവിടെ വരെ എത്തി നിൽക്കാൻ സാധിക്കുന്നതെന്ന് പറയുന്നു നക്ഷത്രയും ഐറയും. അമ്മമാരുടെ പ്രോത്സാഹനത്തിലാണ് റീലുകൾ ചെയ്യാൻ തുടങ്ങിയതെന്നും അതുവഴിയാണ് സിനിമയിലേക്ക് എത്തിച്ചേർന്നതെന്നും ഇരുവരും പറയുന്നു.
കണ്ണൂർ സ്വദേശിയായ നക്ഷത്ര ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തെലുങ്കിലും കന്നഡത്തിലുമായി സൂപ്പർതാരങ്ങളായ ശിവരാജ്കുമാറിനും രവി തേജയ്ക്കുമൊപ്പമാണ് നക്ഷത്രയുടെ ഇനിയുള്ള സിനിമകൾ. പെരുമ്പാവൂർ സ്വദേശിയായ ഐറ ഇസ രണ്ടാം ക്ലാസ്‍ വിദ്യാർഥിയാണ്. ആശാൻ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഐറ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Nakshatra and Aira make their debut as Prithviraj and Parvathy's children in 'I Nobody'. Both child stars attribute their success to their mothers' constant encouragement. Nakshatra is a 7th-grade student from Kannur with upcoming projects in Telugu and Kannada. Aira Isa, from Perumbavoor, previously appeared in the film 'Ashan'.
Published: 08 Jul 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented