
വീണ്ടും ഗായികയായി പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃത മേനോൻ പൃഥ്വിരാജ്. നിസാം ബഷീർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം 'ഐ, നോബഡി'യിലാണ് അലംകൃത ഗാനം ആലപിച്ചിരിക്കുന്നത്. സേബ ടോമിയുടെ വരികൾക്ക് ജേക്‌സ് ബിജോയ് ആണ് ഈണം നൽകിയിരിക്കുന്നത്. സർക്കസ് എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നു.
പൃഥ്വിരാജിനെയും സുപ്രിയയെയും ആലിംഗനം ചെയ്ത ശേഷമാണ് അലംകൃത പാട്ടുപാടാനായി മൈക്കിനുമുന്നിൽ എത്തിയത്. പുറത്തുനിന്ന് മകൾ പാട്ടുപാടുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്ന അമ്മ സുപ്രിയയെയും നിർദേശങ്ങൾ നൽകുന്ന അച്ഛൻ പൃഥ്വിരാജിനെയും വീഡിയോയിൽ കാണാം.മൂന്ന് മിനിറ്റും 32 സെക്കൻഡും ദൈർഘ്യമുള്ളതാണ് ഗാനം. ചിത്രത്തിൽ നിർണായക രംഗത്തിലാണ് ഗാനം കടന്നുവരുന്നത്.
11-കാരിയായ മകൾ വീണ്ടും ഗായികയാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. ഗാനത്തിന് ശബ്ദം നൽകാൻ മകളെ തിരഞ്ഞെടുത്ത ജേക്‌സ് ബിജോയ്ക്ക് പൃഥ്വിരാജ് നന്ദി പറഞ്ഞു. 'സംഗീതത്തോടുള്ള നിന്റെ അഭിനിവേഷത്തിൽ മമ്മയും ഡാഡയും വളരെയധികം അഭിമാനിക്കുന്നു. ഉള്ളിലുള്ള തീ എന്നും ഇങ്ങനെ ജ്വലിച്ചുനിൽക്കട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ ഗാനം അവളെ വിശ്വസിച്ചേൽപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ജേക്‌സ് അങ്കിളിന് നന്ദി, സിനിമയിലെ വളരെ പ്രധാനപ്പെട്ട ഈ ഗാനം അവൾ പാടണമെന്ന് നിർബന്ധം പിടിച്ച നിസാമിനും. സിമി ആന്റി, ഡൊമിനിക് സർ, ലൗലി മാം, പുഷ്‌കർ സർ, പാട്ടുപഠിപ്പിച്ച സംഗീതാധ്യാപകർ എന്നിവർക്കും നന്ദി', പൃഥ്വിരാജ് കുറിച്ചു.
'ഐ, നോബഡിക്കുവേണ്ടി അലംകൃത പൃഥ്വിരാജിനെ പാടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അലംകൃതയെ കുട്ടിക്കാലം മുതലേ എനിക്കറിയാം. സംഗീതത്തോട് യഥാർഥ അഭിനിവേശമുള്ള അപൂർവ്വം ചില യുവപ്രതിഭകളിൽ ഒരാളാണ് അവൾ. ഞാൻ പറഞ്ഞുകൊടുത്ത ആ നിമിഷം തന്നെ അവൾ അനായാസമായി ആ പാട്ടിനെ ഏറ്റെടുത്തു. അവളുടെ അഭിനിവേഷത്തെ പ്രോത്സാഹിപ്പിക്കുകയും വളരെയധികം ആത്മാർഥതയോടെ അവളുടെ സംഗീത യാത്രയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പൃഥ്വിയെയും സുപ്രിയയെയും കാണുന്നത് സന്തോഷകരമാണ്. അല്ലീ, ഈ ഗാനം നീ പാടിയതിൽ വളരെയധികം സന്തോഷവാനാണ്. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മനോഹരവും ഗംഭീരവുമായ സംഗീതയാത്രയുടെ തുടക്കമായിരിക്കട്ടെ ഇത്', സംഗീത സംവിധായകൻ ജേക്‌സ് കുറിച്ചു.
നേരത്തെ, പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത ആലപിച്ചിരുന്നു. ദീപക് ദേവ് സംഗീതം നൽകിയ 'എമ്പുരാനെ' എന്ന പാട്ടിലെ ഒരുഭാഗമാണ് അലംകൃത പാടിയത്.
Content Highlights: Prithviraj and Supriya Menon's 11-year-old daughter, Alamkritha Menon Prithviraj, has sung a key track in the upcoming movie 'I, Nobody'. Directed by Nizam Basheer, the film features an English song titled 'Circus', composed by Jakes Bejoy with lyrics by Seba Tomy. The making-of video of the song has been released, showcasing emotional moments of Alamkritha hugging her parents before entering the recording booth. Prithviraj shared a heartwarming note on social media, expressing immense pride in his daughter’s passion for music and thanking Jakes Bejoy and Nizam Basheer for the opportunity. This marks Alamkritha's second singing venture, having previously contributed vocals to a track composed by Deepak Dev for the highly anticipated movie 'Empuraan'
Published: 10 Jul 2026, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented