ബാലാ സാഹേബ്, ലക്ഷക്കണക്കിന് വരുന്ന അനുയായികളുടെ പ്രിയ നേതാവ് ബാലസാഹെബ് കേശവ് താക്കറെ. മഹാരാഷ്ട്രയെ വിറപ്പിച്ച സിംഹം. രാജ്യത്ത് മണ്ണിന്റെ മക്കള്‍ വാദത്തിന്റെ വിത്തുവിതച്ച് കൊയ്തുകൂട്ടിയ ബാല്‍ താക്കറെ എന്ന മഹാമേരുവിന്റെ ജീവിതം 'ആഘോഷിക്കുന്ന' ചിത്രമാണ് 2019ല്‍ പുറത്തിറങ്ങിയ താക്കറെ. 

To advertise here,

ശിവസേന എംപിയായ സഞ്ജയ് റാവത്ത് രചന നിര്‍വഹിച്ച്, അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ധീന്‍ സിദ്ദിഖിയാണ് വെള്ളിത്തിരയില്‍ ബാല്‍ താക്കറെയായി പരകായപ്രവേശം നടത്തുന്നത്.

 വെറുമൊരു കാർട്ടൂണിസ്റ്റിൽ നിന്ന് മുംബൈ മഹാനഗരത്തെ സ്തംഭിപ്പിക്കാനും വിറപ്പിക്കാനും നഗരത്തിലെ തെരുവുകളിൽ തീ ആളിപടർത്താനും ശേഷിയുള്ള രാഷ്ട്രീയ ശക്തികേന്ദ്രമായി താക്കറെ മാറിയത് എങ്ങനെ ?‌‌‌ ഫ്രീ പ്രസ് ജേണലിൽ കാർട്ടൂണിസ്റ്റായിരുന്ന ബാലസാഹെബ് കേശവ് താക്കറെയിൽ നിന്ന് ശിവസേനയുടെയും മഹാരാഷ്ട്രയുടെയും മുഖമുദ്രയായി താക്കറെ മാറിയത് എങ്ങനെയെന്ന ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന സിനിമയാണ് 'താക്കറെ'.