മൂക്കിൽ വലിയ വെള്ളക്കല്ലിന്റെ മൂക്കുത്തി. കാതിലും കഴുത്തിലും, കല്ലിലും മുത്തിലും തീർത്ത വലിയ ആഭരണങ്ങൾ. സാരിയോ സൽവാർ കമ്മീസോ വേഷം. ഇങ്ങനെയാണ് നാഗ്പടയുടെ തലതൊട്ടമ്മ പുറം ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

To advertise here,

മുംബൈ അധോലോകത്തിന് അവൾ ആപയായിരുന്നു. മറാഠിയിൽ ആപ എന്നാൽ ചേച്ചി എന്നർഥം. മുംബൈ അധോലോകവുമായി സങ്കീർണമായി ബന്ധപ്പെട്ടിരിക്കുന്നു അവളുടെ ജീവിതം. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രമിനൽ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന ഇബ്രാഹിം പാർക്കർ എന്ന പേരിൽ ജനിച്ച, ഹസീന പാർക്കറുടെ ജീവിതവും സിനിമാക്കഥയെ വെല്ലുന്നതാണ്.

ആ ജീവിതമാണ് 2017 ൽ അപൂർവ ലഖിയ വെള്ളിത്തിരയിലെത്തിച്ച ഹസീന പാർക്കർ എന്ന ക്രൈം ത്രില്ലർ ചിത്രം പറയുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയത്. ശ്രദ്ധയുടെ യഥാർഥ സഹോദരൻ സിദ്ധാന്ത് കപൂർ തന്നെ ചിത്രത്തിൽ ദാവൂദായും വേഷമിട്ടു. സാധാരണക്കാരിയായ ഒരു പെൺകുട്ടിയിൽ നിന്ന് മുംബൈ അധോലോകത്തിലെ ശക്തയായ വ്യക്തിത്വത്തിലേക്കുള്ള ഹസീനയുടെ യാത്രയാണ് ചിത്രം പറയുന്നത്.