തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. തീര്‍ഥാടകകേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് എറണാകുളത്തുനിന്നുള്ള പ്രത്യേക തീവണ്ടി സ്ഥിരമാക്കി. ഇതോടൊപ്പം കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ തീവണ്ടിയും അനുവദിച്ചു. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (1679116792) തൂത്തുക്കുടിയിലേക്ക് നീട്ടാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.
എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളിലും വേളാങ്കണ്ണിയില്‍നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളിലും തീവണ്ടിയുണ്ടാകും. എറണാകുളം-വേളാങ്കണ്ണി(16361) ഉച്ചയ്ക്ക് 12.35-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.50-ന് വേളാങ്കണ്ണിയിലെത്തും. തിരിച്ച് വേളാങ്കണ്ണിയില്‍നിന്ന് വൈകുന്നേരം 6.30-ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 12-ന് കൊച്ചിയിലെത്തും.
തിരുപ്പതിയില്‍നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊല്ലത്തുനിന്ന് ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസുണ്ടാകും. തിരുപ്പതി-കൊല്ലം എക്‌സ്പ്രസ് തിരുപ്പതിയില്‍നിന്ന് ഉച്ചയ്ക്ക് 2.40-ന് പുറപ്പെട്ട് രാവിലെ 6.20-ന് കൊല്ലത്ത് എത്തും. തിരിച്ച് കൊല്ലത്തുനിന്ന് പകല്‍ പത്തിന് പുറപ്പെട്ട് രാവിലെ 3.20-ന് തിരുപ്പതിയിലെത്തും.
മാവേലിക്കര, ചങ്ങനാശ്ശേരി, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തീവണ്ടി ഓടിത്തുടങ്ങുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Velankanni to Tirupati Trains services Indian Railways
Published: 19 Aug 2023, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented