നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ജപ്പാൻ താരം ടൊമോക്ക മിയാസാക്കിയെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടർ ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ ജയം. സ്‌കോർ - 21-9, 21-13
ജപ്പാൻ താരത്തിനെതിരേ ആദ്യ ഗെയിമിൽ തന്നെ മികവോടെയാണ് സിന്ധു കളിച്ചത്. കാര്യമായ വെല്ലുവിളി ഉയർത്താൻ മിയാസാക്കിക്ക് സാധിച്ചതേയില്ല. അതോടെ അനായാസം ആദ്യ ഗെയിം ഇന്ത്യൻ താരം സ്വന്തമാക്കി. 21-9 എന്ന സ്‌കോറിനാണ് ആദ്യ ഗെയിം സിന്ധു നേടിയത്. രണ്ടാം ഗെയിമിലും സമാനമായിരുന്നു സ്ഥിതി. സിന്ധുവിന് മുന്നിൽ ജപ്പാൻ താരം നിഷ്പ്രഭമായി. 21-13 ന് ഗെയിമും മത്സരവും സിന്ധു സ്വന്തമാക്കി. അതോടെ താരം ക്വാർട്ടറിലേക്ക് മുന്നേറി.
നേരത്തേ സിന്ധു ഉൾപ്പെട്ട ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ പുറത്തായിരുന്നു. ജപ്പാനോടാണ് ഇന്ത്യ തോറ്റത്. പി.വി. സിന്ധു, അകാനെ യമാഗുച്ചിയോട് തോറ്റിരുന്നു. മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം മാത്രമാണ് ജപ്പാനെതിരേ ജയിച്ചത്. യുകി ഫുകുഷിമ-മായു മാറ്റ്‌സുമോട്ടോ സഖ്യത്തെയാണ് തോൽപ്പിച്ചത്. ഉന്നതി ഹൂഡ, തൊമോക മിയാസാക്കിയോട് തോറ്റപ്പോൾ തൻവി ശർമയെ നൊസോമി ഒക്കുഹാര കീഴടക്കി.
Content Highlights: PV Sindhu defeated Japan's Tomoka Miyazaki in straight sets
Published: 26 Sept 2026, 09:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented