ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ കേരള റീജണൽ കമ്മിറ്റി ചെയർമാനായി മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷിനെ തിരഞ്ഞെടുത്തു. 2026-2027 വർഷത്തേക്കാണ് നിയമനം. ഐ.എൻ.എസ്. പ്രസിഡന്റ് കരൺ രാജേന്ദ്ര ദർദയാണ് കേരളമടക്കം 16 റീജണൽ കമ്മിറ്റികളുടെ ചെയർമാന്മാരെ നിയമിച്ചത്.

To advertise here,

തന്മയ് മഹേശ്വരി, ഡെപ്യൂട്ടി പ്രസിഡന്റ് (അമർ ഉജാല), ഹർഷ മാത്യു (വനിത), അനന്ത് നാഥ്, ഓണററി ട്രഷറർ (ഗൃഹശോഭിക, മറാഠി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സെപ്തംബർ 7ന് ന്യൂഡൽഹിയിലെ ഐഎൻഎസ് കോൺഫറൻസ് ഹാളിൽ നടന്ന 666-ാമത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ആന്ധ്രാപ്രദേശ്-കെ.ആർ.പി. റെഡ്ഡി, കൊൽക്കത്ത, ബീഹാർ, ഝാർഖണ്ഡ്- ധ്രുവ മുഖർജി, ചണ്ഡീഗഡ്- വിജയ് കുമാർ ചോപ്ര, ഡൽഹി- രാജേഷ് ജെയിൻ, ഗുജറാത്ത്- കിരൺ ബി. വഡോഡരിയ, കർണാടക- സൗഭാഗ്യലക്ഷ്മി കാനേക്കൽ തിലക്, മധ്യപ്രദേശ്- സചിൻ ജെയിൻ, മഹാരാഷ്ട്ര- ജാഹ്നവി അഭിജിത് പവാർ, മുംബൈ- കുന്ദൻ ആർ. വ്യാസ്, നാഷണൽ ക്യാപിറ്റൽ റീജിയൺ- ഗൗരവ് ചോപ്ര, നോർത്ത് ഈസ്റ്റ്- രാഹുൽ രാജ്‌ഖേവ, ഒറീസ- സമാഹിത് ബാൽ, രാജസ്ഥാൻ- ഗിരീഷ് അഗർവാൾ, തമിഴ്‌നാട്- എൽ. ആദിമൂലം, ഉത്തർപ്രദേശ്- രാകേഷ് ശർമ്മ എന്നിവരാണ് മറ്റ് റീജിണൽ അധ്യക്ഷന്മാർ.