കാസര്‍കോട്ടെ റാണിപുരത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. കര്‍ണാടകയില്‍നിന്നടക്കം ഞായറാഴ്ച മാത്രമെത്തിയത് 2292 സഞ്ചാരികള്‍. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍പോലും സ്ഥലമില്ലാതെ വീര്‍പ്പുമുട്ടി മലയോരത്തിന്റെ 'റാണി'. ഞായറാഴ്ച രാവിലെ വനസംരക്ഷണസമിതിയുടെ പാര്‍ക്കിങ് ഏരിയയില്‍ ഇരുചക്രവാഹനങ്ങളും ബസുകളുമടക്കം നിറഞ്ഞതോടെ ഒരു കിലോമീറ്ററിലധികം ദൂരം പാതയോരത്തടക്കം വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ട സ്ഥിതിയായിരുന്നു.
മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിച്ച് മടങ്ങാനുമാണ് സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്നത്. മഴക്കാലം തുടങ്ങിയതോടെ മണ്‍സൂണ്‍ ടൂറിസത്തിന്റെ തിരക്കിലായി റാണിപുരം. ജൂണ്‍ തുടക്കം മുതല്‍ തന്നെ സഞ്ചാരികളുടെ വരവ് തുടങ്ങിയിരുന്നു. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍നിന്നും വലിയ തോതിലാണ് സഞ്ചാരികളെത്തുന്നത്.
മുന്‍കാലങ്ങളില്‍ സഞ്ചാരികള്‍ കൂടുതലായി എത്തിയിരുന്നത് അവധിദിനങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍, ഈ വര്‍ഷം മഴ തുടങ്ങിയതോടെ എല്ലാ ദിവസവും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ നിര്‍ത്തിയിടാനും വിശ്രമത്തിനും സൗകര്യമില്ലാത്തത് സഞ്ചാരികള്‍ക്ക് ദുരിതമാകുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണാന്‍ വനം-വിനോദസഞ്ചാര വകുപ്പുകള്‍ക്ക് സാധിക്കണമെന്നാണ് സഞ്ചാരികള്‍ പറയുന്നത്. മാനിമലയിലേക്കുള്ള ട്രെക്കിങ് ആണ് റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. അതുകൊണ്ട് യുവതീയുവാക്കളാണ് എറെയുമെത്തുന്നത്.

അശ്രദ്ധയോടെ സഞ്ചാരികള്‍;അപകടത്തിന്‌സാധ്യതയേറെ
പാണത്തൂരില്‍നിന്നും കുണ്ടുപ്പള്ളി വഴി റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോകുന്ന ഇരുചക്രവാഹന സഞ്ചാരികളടക്കം ഗതാഗതനിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം. വലിയ കയറ്റവും വളവുകളുമുള്ള റോഡിലൂടെ സഞ്ചാരികള്‍ അപകടകരമായി വാഹനമോടിക്കുന്നതായും ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവരില്‍ പലരും ഹെല്‍മെറ്റ് ധരിക്കാന്‍ മടിക്കുന്നതായും കുണ്ടുപ്പള്ളി ജനകീയ വികസനസമിതി ഭാരവാഹികള്‍ പറഞ്ഞു.
പലപ്പോഴും ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാറുണ്ടെന്നും അശ്രദ്ധയോടെ എത്തുന്ന യാത്രികര്‍ തദ്ദേശീയരായ വാഹനയാത്രക്കാര്‍ക്കടക്കം ഭീഷണിയാകുന്നതായും വികസനസമിതി സെക്രട്ടറി എം.കെ.സുരേഷ് പറയുന്നു.
പാണത്തൂരില്‍നിന്നും പനത്തടി വഴി ചുറ്റിക്കറങ്ങിപ്പോകുന്നതിന് പകരം വേഗത്തില്‍ റാണിപുരത്ത് എത്താനായാണ് സഞ്ചാരികള്‍ ഈ വഴി ഉപയോഗിക്കുന്നത്. അവധിദിവസങ്ങളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്ത് പോലീസ് പരിശോധയില്ലെന്നത് യുവാക്കളായ സഞ്ചാരികളെ ഈ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു. വലിയ വീതിയില്ലാത്ത പഞ്ചായത്ത് റോഡ് മഴക്കാലം കൂടിയായതോടെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്.
റോഡ് വീതികൂട്ടി മെക്കാഡം ചെയ്യണമെന്നും ആവശ്യത്തിന് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണ് വികസനസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനൊപ്പം പോലീസ് നിരീക്ഷണവും ശക്തമാക്കണം.
Content Highlights: ranipuram hills trekking travel destination kasaragod
Published: 25 Jun 2024, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented