സെഷൻ: കടലോരത്തിനപ്പുറം മലബാറിന്റെ ജല-ഉൾനാടൻ ടൂറിസം

കോഴിക്കോട്: പെട്ടെന്ന് ലാഭംകൊയ്യുക എന്ന ടെ വരുന്നവർക്കല്ല, പാഷനോടെ സമീപിക്കുന്നവർക്കു മാത്രമേ സാഹസിക ടൂറിസംരംഗത്ത് നിലനിൽക്കാൻ കഴിയൂ എന്ന് വിദഗ്ധർ. 'കടലോരത്തിനപ്പുറം മലബാറിെന്റ ജല-ഉൾനാടൻ ടൂറിസം' എന്ന സെഷനിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ സി.ഇ.ഒ. ബിനു കുര്യാക്കോസും ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് സ്ഥാപകൻ കെ. കൗഷികും നയിച്ച ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്.
സർക്കാർ സൗകര്യങ്ങൾ ഒരുക്കിത്തരുന്നത് കാത്തുനിൽക്കാതെ മുന്നോട്ടു വരുന്നവർക്കാണ് നേട്ടമുണ്ടാക്കാൻ കഴിയുകയെന്നും പരിസ്ഥിതിയെക്കൂടി എപ്പോഴും മനസ്സിൽ കാണണമെന്നതിലും ഊന്നിയായിരുന്നു ചർച്ച മുഴുവൻ.
പെട്ടെന്നുള്ള ലാഭംമാത്രം ലക്ഷ്യമാവുമ്പോൾ സുരക്ഷയുടെ കാര്യത്തിലടക്കം പൂർണമായി വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും ഒടുവിൽ സംരംഭംതന്നെ ഇല്ലാതായി മാറുമെന്നും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ സി.ഇ.ഒ. ബിനു കുര്യാക്കോസ് പറഞ്ഞു.
ഒറ്റരാത്രി കൊണ്ട് ലാഭംകിട്ടുന്ന ഒരു കാര്യങ്ങളും ചെയ്യരുതെന്നാണ് ജെല്ലിഫിഷ് സ്ഥാപകൻ കൗഷികും പറഞ്ഞത്. 15കൊല്ലംകൊണ്ടാണ് തന്റെ വളർച്ച ഈ നിലയിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ ചാലിയാറിൽ തനിക്ക് ഏഴു ക്ലബ്ബുകളുണ്ട്. ഒരു വർഷം രണ്ടുകോടിയുടെ വരുമാനമാണ് വാട്ടർ സ്പോർട്‌സിൽ നിന്ന് ലഭിക്കുന്നത്, അത് നഷ്ടമല്ല. നമുക്ക് ചെറിയ സർഫിങ് ക്ലബ്ബുകൾ തുടങ്ങാം. വലിയ പദ്ധതികളുടെ പിന്നാലെയല്ല പോവേണ്ടതെന്നും കൗഷിക് പറഞ്ഞു. മാതൃഭൂമി യാത്ര സബ് എഡിറ്റർ ജി. അനന്യ മോഡറേറ്റായിരുന്നു.
Published: 02 Oct 2026, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented