കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ (കെ.എസ്‌.ഐ.എന്‍.സി) ക്രൂയിസ് കപ്പലായ നെഫെര്‍ടിറ്റി  സര്‍വീസ് പുനരാരംഭിച്ചു. 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലില്‍ ഇപ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 100 പേര്‍ക്കു മാത്രമാണു പ്രവേശനം.

To advertise here,

നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഈജിപ്ഷ്യന്‍ രാജ്ഞിയുടെ പേരുള്ള ഈ കപ്പലിലുളളത്.  മൂന്നു ഡെക്കുള്ള കപ്പലില്‍ ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാള്‍, ലോഞ്ച് ബാര്‍, റസ്റ്റോറന്റ്, ത്രീഡി തിയേറ്റര്‍, സണ്‍ ഡെക്ക്, കുട്ടികള്‍ക്കുളള കളിയിടം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. 

16 കോടി രൂപ ചെലവില്‍ ഗോവയിലെ വിജയ് മറൈന്‍ ഷിപ്പ്‌യാഡിലാണു കപ്പല്‍ നിര്‍മിച്ചത്. രാജ്യത്ത് ആദ്യമായിട്ടാണ് ഈ രംഗത്തു സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇത്തരം വലിയ കപ്പല്‍ സ്വന്തമാക്കുന്നത്. 

സാഗരറാണിയുടെ വിജയമാണു നെഫെര്‍ടിറ്റിക്ക്  പ്രചോദനം. ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കപ്പല്‍ പൂര്‍ണമായും ശീതികരിച്ചതാണ്. 

വിനോദസഞ്ചാരത്തിനു പുറമേ മീറ്റിങ്ങുകള്‍, കോര്‍പ്പറേറ്റ് കൂട്ടായ്മകള്‍, വിവാഹ ആഘോഷങ്ങള്‍, പിറന്നാള്‍ പാര്‍ട്ടികള്‍ എന്നിവയ്ക്കും കപ്പൽ ഉപയോഗിക്കാം. എട്ടു മണിക്കൂറോളം തുടര്‍ച്ചയായി ഉള്‍ക്കടലിലൂടെയുള്ള യാത്രയാണ് നെഫർടിറ്റി നൽകുന്ന വാ​ഗ്ദാനം. 

മുതിര്‍ന്നവര്‍ക്ക് 1,999 രൂപയും കുട്ടികള്‍ക്കു 499 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.

Content Highlights: Nefertiti Cruise Ship, Kerala Shipping and Inland Navigation Corporation Ltd, Luxury Ship Travel, Travel News