ലോകത്തിലെ ഏറ്റവും സന്തോഷം നൽകുന്ന യാത്രാകേന്ദ്രം യൂറോപ്പിലല്ല, മെക്‌സിക്കോയിലെ തുലും എന്ന തീരദേശ നഗരത്തിലാണ്. ഐറിഷ് യാത്രാ ഇൻഷുറൻസ് കമ്പനിയായ 'ജസ്റ്റ്കവർ' നടത്തിയ പുതിയ പഠനത്തിൽ, സഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ സന്തോഷവും ആനന്ദവും സമ്മാനിക്കുന്ന ലോകത്തിലെ നമ്പർ വൺ കേന്ദ്രമായി തുലും തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 155 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള പത്തു ലക്ഷത്തിലധികം ഓൺലൈൻ റിവ്യൂകൾ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. യാത്രികർ അനുഭവങ്ങൾ പങ്കുവെക്കാൻ ഉപയോഗിച്ച വാക്കുകളിലെ സന്തോഷത്തിന്റെ അളവ് തിട്ടപ്പെടുത്തി നൽകിയ 'ഹാപ്പി പ്ലേസ്' സ്‌കോറിൽ 100-ൽ 100 മാർക്കും നേടിയാണ് തുലും ഒന്നാമതെത്തിയത്. മെക്‌സിക്കോയുടെ കരീബിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുലും, വെളുത്ത മണൽത്തരികൾ നിറഞ്ഞ കടൽത്തീരത്താൽ മനോഹരമാണ്.

To advertise here,

പാറക്കെട്ടുകൾക്ക് മുകളിൽ തലയുയർത്തി നിൽക്കുന്ന പുരാതന മായൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളുമുണ്ട് . ആധുനിക യാത്രികരെ ആകർഷിക്കുന്ന യോഗ സെന്ററുകൾ, വെൽനസ് റിട്രീറ്റുകൾ, മികച്ച റസ്റ്റോറന്റുകൾ, വൈവിധ്യമാർന്ന നൈറ്റ്ലൈഫ് എന്നിവ തുലുമ്മിന്റെ സവിശേഷതയാണ്. കടൽത്തീരത്തിന് പുറമെ വനപ്രദേശങ്ങളും സ്വാഭാവിക ജലാശയങ്ങളും തുലുമ്മിനെ പ്രകൃതിസ്‌നേഹികളുടെ പ്രിയങ്കര കേന്ദ്രമാക്കുന്നു. പഠനത്തിൽ മുൻനിരയിലെത്തിയ ലോകത്തിലെ പ്രധാന യാത്രാകേന്ദ്രങ്ങൾ : തുലും, മെക്‌സിക്കോ (സ്‌കോർ: 100)സൂഫ്രിയേർ, സെന്റ് ലൂസിയ (സ്‌കോർ: 95.2)ഓഹാക്ക, മെക്‌സിക്കോ (സ്‌കോർ: 88.0)ലാസ് വേഗാസ്, യു.എസ്.എ (സ്‌കോർ: 88.0)മാവി, യു.എസ്.എ (സ്‌കോർ: 84.6)ന്യൂയോർക്ക് സിറ്റി, യു.എസ്.എ (സ്‌കോർ: 81.5)കപ്പഡോഷ്യ, തുർക്കി (സ്‌കോർ: 77.5)റിയോ ഡി ജനീറോ, ബ്രസീൽ (സ്‌കോർ: 75.2)ചിക്കാഗോ, യു.എസ്.എ (സ്‌കോർ: 74.0)ടൊറോന്റോ, കാനഡ (സ്‌കോർ: 71.4)