സഞ്ചാരികളുടെ പറുദീസകളായ കുളുവും മണാലിയും കോവിഡ് കാലത്തെ ദുരിതത്തിനുശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുന്നതിനുമുന്നോടിയായി ഒക്ടോബര്‍ ഒന്നുമുതല്‍ പ്രദേശങ്ങളിലെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

To advertise here,

ലോക്ഡൗണ്‍ മൂലം ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപ്പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇവര്‍ക്കെല്ലാം ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. കുളു-മണാലി ഹോട്ടലിയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് ഠാക്കൂറാണ് ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യമറിയിച്ചത്. 

താമസിയാതെ മിക്ക സഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാകും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുക. ഇവിടെയെത്തുന്ന സഞ്ചാരികള്‍ കോവിഡ് രോഗം പിടിപെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

Content HIghlights: Kullu-Manali hotel industry set to reopen from October 1