
കൊച്ചി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയും കൂടുതൽ സർവീസ് നടത്തും. ജനുവരി മൂന്നുവരെ ഇടപ്പള്ളി സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും.
31-ന് പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽനിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടുവരെയുണ്ടാകും.
ഡിസംബർ 31-ന് രാത്രി കൊച്ചി വാട്ടർ മെട്രോ സർവീസുണ്ടാകും. രാത്രിയിലെ നിശ്ചിത ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്-മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് രാത്രി 12 മുതൽ പുലർച്ചെ നാലു മണിവരെ സർവീസ് ഉണ്ടാകും.
Content Highlights: Kochi Metro and Water Metro extend services for New Year`s Eve and beyond! Enjoy extended train and ferry timings. Plan your celebrations now!
Published: 27 Dec 2025, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented