കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽനിന്ന് (KMRL) ചില പ്രധാന രേഖകൾ ചോർന്നതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക. ചോർന്ന വിവരങ്ങളിൽ പലതും രഹസ്യസ്വഭാവമുള്ളവയാണെന്നും അന്വേഷണത്തിലൂടെ മാത്രമേ പൂർണമായ വിവരങ്ങൾ ലഭ്യമാവൂ എന്നും കളക്ടർ പറഞ്ഞു. ഫോട്ടോകോപ്പി എടുക്കുന്ന കോപ്പികൾ മറ്റൊരു മെയിലിലേക്കുകൂടി അയയ്ക്കുകയായിരുന്നു. ഇത്തരത്തിൽ വന്ന പല പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും കളക്ടർ അറിയിച്ചു.

To advertise here,

ഫോട്ടോകോപ്പിക്കായി അയയ്ക്കുന്ന മെയിലുകൾ മറ്റൊരു മെയിലിലേക്ക് പോവുകയും അവിടെനിന്ന് അത് ചോരുകയും ചെയ്യുന്നുവെന്നാണ് കളക്ടർ പറയുന്നത്. ഏതാനും ഉദ്യോഗസ്ഥർ ഇത്തരത്തിൽ പരാതികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സൈബർ അന്വേഷണം നടത്താൻ തീരുമാനിച്ചത്.

കെ.എം.ആർ.എൽ. ഉദ്യോഗസ്ഥർ തന്നെയാണോ ഇതിനു പിന്നിലെന്നടക്കം കണ്ടെത്തേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്ന മുറയ്‌ക്കേ ഈ ചോർച്ച എത്രത്തോളം ഹാനികരമായി ബാധിച്ചിട്ടുണ്ടെന്നറിയാൻ കഴിയൂ. കുറ്റവാളികളെ കണ്ടെത്തുന്ന പക്ഷം ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.