വിമാനത്താവളത്തിൽ സഞ്ചാരികളെ വരവേൽക്കാൻ നിൽക്കുന്ന ചൈനീസ് യുവതി | Photo: AP
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന എല്ലാത്തരം വിസകളും ചൈന വീണ്ടും നല്‍കിത്തുടങ്ങും. വിസയില്ലാതെ ചെല്ലാവുന്ന സ്ഥലങ്ങളില്‍ തുടര്‍ന്നും അങ്ങനെതന്നെ പ്രവേശിക്കാം.
2020 മാര്‍ച്ച് 28-നു മുമ്പ് വിസ ലഭിച്ചവര്‍ക്ക് അത് ഇപ്പോഴും സാധുവാണെങ്കില്‍ പുതിയതിന്റെ ആവശ്യമില്ല. എന്നാല്‍, വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റോ വേണമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വരുന്ന രാജ്യങ്ങള്‍ നോക്കി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് നടപടിയെടുത്തിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെബിന്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വലിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മൂന്ന് വര്‍ഷത്തോളമായി ചൈന വിദേശ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയായിരുന്നു.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ഥികളെ ബാച്ചുകളായി തിരിച്ചെത്താന്‍ അനുവദിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ ചൈനയിലെത്തിയിരുന്നു.
Content Highlights: China opens borders to tourists after 3 years of restrictions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..