ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ഉള്‍പ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പോക്കറ്റ് കീറാതെ എളുപ്പത്തില്‍ നേപ്പാളില്‍ പോയി വരാം. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാള്‍ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.
പ്രതിവര്‍ഷം പത്തുലക്ഷത്തിലേറെ സഞ്ചാരികളാണ് നേപ്പാളില്‍ എത്തുന്നത്. ഇവരില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതിമനോഹരമായ ഹിമാലയന്‍ ഭൂപ്രകൃതിയും സാംസ്‌കാരിക നിര്‍മ്മിതികളും മഹത്തായ സംസ്‌കാരവും ടൂറിസം സാധ്യതകളുമെല്ലാം നേപ്പാളിനെ ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. വിദേശയാത്രയുടെ യാതൊരു നൂലാമാലകളുമില്ലാതെ, ഒരു പാസ്‌പോര്‍ട്ട് പോലുമില്ലാതെ ഇന്ത്യക്കാര്‍ക്ക് ഈ മനോഹര രാജ്യത്ത് പോകാനാകും.
Also Read
സഞ്ചാരികളെ നിരാശരാക്കില്ല
ഹിമാലയത്തിന്റെ താഴ്‌വാരത്തുകിടക്കുന്ന ഒരു ഹൈന്ദവരാജ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാള്‍ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിളിപ്പേര്. കാഠ്മണ്ഡുവാണ് തലസ്ഥാനം.
കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയര്‍, പശുപതി ക്ഷേത്രം, സ്വയംഭൂനാഥ്, ഗാര്‍ഡന്‍ ഓഫ് ഡ്രീംസ്, താല്‍ ബരാഹി ക്ഷേത്രം, കാഠ്മണ്ഡുവിലെ രണ്ടു നിലയുള്ള പെഗോഡ, ഇന്റര്‍നാഷണല്‍ മൗണ്ടെന്‍ മ്യൂസിയം, റോയല്‍ പാലസ്, അന്നപൂര്‍ണ കൊടുമുടി, ചിത്വന്‍ ദേശീയ ഉദ്യാനം, നാഗര്‍കോടിലെ സൂര്യോദയവും അസ്തമനവും, ബുദ്ധന്റെ ജന്‍മംകൊണ്ട് അനശ്വരമായ ലുംബിനി തുടങ്ങി സന്ദര്‍ശകര്‍ക്ക് കണ്‍നിറയെ കാണാന്‍ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്, നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി. അന്നപൂര്‍ണ താഴ്‌വരയിലെ ട്രക്കിങ് അനേകം യാത്രികരെ ആകര്‍ഷിക്കുന്ന നേപ്പാളിലെ പ്രധാന വിനോദമാണ്.
എങ്ങനെ എത്തിച്ചേരാം
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇവിടെ സന്ദര്‍ശിക്കാം. 1950-ല്‍ഉണ്ടാക്കിയ ഇന്‍ഡോ-നേപ്പാള്‍ സമാധാന-സൗഹൃദകരാര്‍ അനുസരിച്ച് ഇന്ത്യക്കാര്‍ നേപ്പാളില്‍ സര്‍വതന്ത്രസ്വതന്ത്രരാണ്. നേപ്പാളിലെവിടെയും ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല. വിമായാത്രയ്ക്ക് പാസ്പോര്‍ട്ട് ആവശ്യമായി വരും. എന്നാല്‍ റോഡ് മാര്‍ഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്പോര്‍ട്ടോ അല്ലെങ്കില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡോ കൈയില്‍ കരുതുന്നത് ഉത്തമമാണ്.
വിമാനമാര്‍ഗവും പോവാമെങ്കിലും റോഡ് മാര്‍ഗമുള്ള യാത്രയാണ് ബജറ്റ് യാത്രികര്‍ക്ക് നല്ലത്. ഡല്‍ഹിയില്‍ നിന്ന് പോകുന്നവര്‍ക്ക് ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോര്‍ഡര്‍ ക്രോസിങ്, പട്ന വഴിയുള്ള റക്സോള്‍ ബോര്‍ഡര്‍, ഗാംങ്‌ടോക്ക് വഴി പാനിതങ്കി, ഡല്‍ഹി- ഉത്തരാഖണ്ഡ് വഴി ബന്‍ബാസ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസുകളും ലഭ്യമാണ്.
താമസം
ബജറ്റ് ഹോട്ടലുകളുടെയും ബാക്ക്പാക്കിങ് ഹോസ്റ്റലുകളുടെയും നാടാണ് നേപ്പാള്‍. നേപ്പാളിലുടനീളം ഇത്തരം താമസസ്ഥലങ്ങള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരത്തെ ബുക്ക് ചെയ്താല്‍ അല്‍പം കൂടെ പണം ലാഭിക്കാം. യാത്രകള്‍ക്ക് ഷെയര്‍ ടാക്‌സികളും ലോക്കല്‍ ബസുകളും ലഭ്യമാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും ലോക്കല്‍ ബസ് സര്‍വീസുകള്‍ ലഭ്യമാണ്. ഒറ്റയ്ക്കാണ് നേപ്പാളിലെത്തുന്നതെങ്കില്‍ വിവിധ ട്രാവല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സഹയാത്രികരെ കണ്ടെത്തി ഒന്നിച്ച് യാത്ര ചെയ്യുന്നതും ചിലവുകള്‍ കുറയ്ക്കും.
നേപ്പാളി ആണ് ഔദ്യോഗിക ദേശീയഭാഷ. അതേസമയം മൈഥിലി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളും നേപ്പാളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേപ്പാളി റുപ്പീ ആണ് കറന്‍സി. ഒപ്പം ഇന്ത്യന്‍ കറന്‍സിയും വിനിമയരംഗത്തുണ്ട്.
Content Highlights: nepal travel guide nepal tourism
Published: 16 Jul 2024, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented