To advertise here,

റഷ്യൻ യാത്ര തുടരുകയാണ്… ഇത്തവണ മോസ്കോയുടെ തെരുവുകളിലൂടെയും ചരിത്രത്തിലൂടെയും.രാവിലെ നഗരം ഉണരുന്നതിന് മുമ്പേ ജി ജ്യോതിലാലിനൊപ്പം മോസ്കോയുടെ വഴികളിലൂടെ ഒരു നടത്തം. ഭൂഗർഭ പാതകളും മെട്രോ സ്റ്റേഷനും ഇലക്ട്രിക് സ്കൂട്ടറുകളും പിന്നിട്ട് എത്തുന്നത് രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഓർമ്മകളിലേക്കാണ്.

സ്പുട്നിക് മുതൽ ബഹിരാകാശ നേട്ടങ്ങളുടെ ചരിത്രം വരെ…യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകളിൽ റഷ്യയുടെ വൈകാരിക ബന്ധം…

മോസ്കോയുടെ പഴക്കവും മെട്രോയുടെ ചരിത്രവും…

രാജ് കപൂർ മുതൽ ഷാരുഖ് ഖാൻ വരെയുള്ള റഷ്യയുടെ ഇന്ത്യൻ സിനിമാ ബന്ധവും…നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും വഹിക്കുന്ന മോസ്കോ നഗരത്തിന്റെ കാഴ്ചകളും…

ഗൈഡ് തമാരയ്ക്കൊപ്പം മോസ്കോയുടെ പ്രശസ്തമായ ഇടങ്ങളിലൂടെ സിറ്റി ടൂർ ആരംഭിക്കുമ്പോൾ, റഷ്യയെ നമ്മൾ കേട്ടറിഞ്ഞതിൽ നിന്ന് കുറച്ചുകൂടി അടുത്തറിയുകയാണ് ഈ യാത്ര.

യാത്ര തുടരുന്നു,റഷ്യയുടെ കഥകളിലൂടെ..

നിർമ്മാണം : ആർ ജെ അച്ചൂ