സെന്റ് പീറ്റേഴ്‌സ്ബർഗിനോട് വിട…റഷ്യൻ യാത്രയിലെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണ്. ജി ജ്യോതിലാലിനൊപ്പം നേവാ നദിയുടെ തീരത്തുനിന്ന് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്.

To advertise here,

നേവാ നദിയുടെ തണുത്ത ഓളങ്ങൾ മുതൽ ചർച്ച് ഓഫ് ദി സേവിയർ , സെയ്ന്റ് ഐസക്കിന്റെ കത്തീഡ്രൽ,പീറ്റർ ആൻഡ് പോൾ ഫോട്രെസ്സ് , ഹെർമിറ്റേജ് മ്യൂസിയം എന്നിവിടങ്ങളിലെ ചരിത്രക്കാഴ്ചകൾ വരെ… സെന്റ് പീറ്റേഴ്‌സ്ബർഗ് ഈ യാത്രയിൽ അതിന്റെ പല മുഖങ്ങളും തുറന്നുകാട്ടുന്നു.പീകോക്ക് ക്ലോക്ക് പോലെയുള്ള അപൂർവ വിസ്മയങ്ങൾ, യുദ്ധത്തിന്റെ ഓർമ്മകൾ, വെള്ളപ്പൊക്കത്തിന്റെ ചരിത്രം, റഷ്യൻ രാജഭരണത്തിന്റെ പ്രൗഢി—ഇവയ്ക്കൊപ്പം മനുഷ്യരെ തമ്മിൽ ചേർക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ചില നിമിഷങ്ങളും ഈ യാത്രയിൽ കടന്നുവരുന്നു.അവസാനം, സെന്റ് പീറ്റേഴ്‌സ്ബർഗിനോട് വിട പറഞ്ഞ് സൂപ്പർഫാസ്റ്റ് ട്രെയിനിൽ മോസ്കോയിലേക്ക്. വഴിയരികിലെ നദികളും കാടുകളും മഞ്ഞുപുതച്ച കാഴ്ചകളും പിന്നിട്ട് നാല് മണിക്കൂർ നീളുന്ന മറ്റൊരു യാത്ര.ചരിത്രവും യാത്രയും മനുഷ്യാനുഭവങ്ങളും ഒരേ ട്രാക്കിൽ സഞ്ചരിക്കുന്ന റഷ്യൻ യാത്രയുടെ പുതിയ അധ്യായം.