അന്താരാഷ്ട്ര യാത്രകൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന 'വിസ് വോയേജർ' (Vizz Voyager) കോ-ബ്രാൻഡഡ് മൾട്ടി-കറൻസി ട്രാവൽ കാർഡ് പുറത്തിറങ്ങി. വിസ്മണി ഫിനാൻഷ്യൽ സർവീസസും ഒമാൻ എയറും ചേർന്നാണ് പുറത്തിറക്കിയത്. വിദേശ യാത്രക്കാർ, പ്രൊഫഷണലുകൾ, ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് ഒരുപോലെ ഉപയോഗപ്രദമാകുന്നതാണിത്. കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും ലഭിക്കുന്ന റിവാർഡുകൾ വഴി ഒമാൻ എയർ ഫ്‌ലൈറ്റ് വൗച്ചറുകൾ, സീറ്റ് അപ്ഗ്രേഡുകൾ എന്നിവ നേടാം. വിവിധ വിദേശ കറൻസികളിൽ എളുപ്പമായി സാമ്പത്തിക ഇടപാടുകൾ നടത്താനും സാധിക്കും. യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ പണമടയ്ക്കൽ, ഹോളിഡേ പാക്കേജുകൾ തിരഞ്ഞെടുക്കൽ വരെ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. മൊബൈൽ ആപ്പ് വഴി കൃത്യമായ സാമ്പത്തിക നിയന്ത്രണവും തത്സമയ ട്രാക്കിംഗും സാധ്യമാണ്. 

To advertise here,