പേരാമംഗലം: അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാസഹായം തേടുന്നു. പേരാമംഗലം പുളിക്കൽ സുരേഷിന്റെ മകൻ സുമിത്ത് (25) ആണ് ചികിത്സയിലുള്ളത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന സുമിത്തിന് രണ്ടുമാസംമുൻപാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഒരുദിവസത്തെ ചികിത്സയ്ക്കുമാത്രമായി അമ്പതിനായിരം രൂപയിലധികം ചെലവ് വരുന്നുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ചികിത്സകൾ നടക്കുന്നത്.
സുമിത്തിന്റെ അച്ഛനു കൂലിപ്പണിയാണ്. അമ്മയും വിദ്യാർഥിയായ സഹോദരിയുമുണ്ട്. തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സുമിത്തിന്റെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ഏകദേശം 40 ലക്ഷം രൂപ ചെലവ് വരും. ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് സാധാരണക്കാരനായ സുരേഷിനും കുടുംബത്തിനും താങ്ങാവുന്നതിൽ അപ്പുറമാണ്.
ചികിത്സയ്ക്കായി കെ. രാധാകൃഷ്ണൻ എം.പി., സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ., പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.ടി. ജോസ് എന്നിവർ രക്ഷാധികാരികളായും പഞ്ചായത്തംഗം പി.കെ. ഗീത ചെയർപേഴ്സണായും ഭാവന യുവജനസമാജം പ്രസിഡന്റ് ഫ്രാൻസിസ് കൺവീനറായും പുളിക്കൽ സുരേന്ദ്രൻ ട്രഷററായും സുമിത്ത് സഹായസമിതി രൂപവത്കരിച്ചു. സഹായത്തിന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ മുണ്ടൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 149212301207974. ഐ.എഫ്.എസ്. കോഡ്: KSBK0001492
Content Highlights: A 25-year-old youth from Peramangalam in Thrissur seeks financial assistance for aplastic anemia treatment and bone marrow transplant.
Published: 29 Nov 2026, 07:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented