
തൃശ്ശൂർ: പൂരപ്രേമി സംഘം ഏർപ്പെടുത്തിയ പ്രൊഫ. എം. മാധവൻകുട്ടി സ്മാരക പുരസ്‌കാരം പ്രൊഫ. ടി. കെ ദേവനാരായണന് സമ്മാനിച്ചു. മന്ത്രി സി.പി. ജോണാണ് പുരസ്‌കാരം സമർപ്പിച്ചത്. പൂരം എല്ലാ സുരക്ഷയും ഉറപ്പാക്കി പൂരം ഗംഭീരമായി നടത്താൻ നിയമം കൊണ്ടുവരണമെന്നും അതിനുവേണ്ടി പൂരത്തിന്റെ നാടായ തൃശൂർ മുൻകൈയെടുക്കുമെന്നും അതിന് താൻ അവരോടൊപ്പം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളോട് സമരസപ്പെടുന്ന മനസ്സാണ് പ്രൊഫ. ദേവനാരായണന് എന്നും തന്റെ അധ്യാപകരിൽ പ്രമുഖനായിരുന്ന ഇദ്ദേഹത്തിന് അവാർഡ് നൽകാൻ സാധിച്ചത് ഗുരുദക്ഷിണയായി കണക്കാക്കുന്നു എന്നും മന്ത്രി പറഞ്ഞു.
രാജൻപല്ലൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മുൻ എം.എൽ.എ.ടി.വി. ചന്ദ്രമോഹൻ, കല്യാൺ ഗ്രൂപ്പ് എം.ഡി. പട്ടാഭിരാമൻ, ബ്രാഹ്‌മണ സഭ ജില്ലാ സെക്രട്ടറി ഡി.മൂർത്തി, കൗൺസിലർമാരായ പൂർണിമ സുരേഷ്, രേഷ്മ മേനോൻ, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് കേണൽ പി.ആർ.എം. രവി , സെക്രട്ടറി കെ ഗിരീഷ് കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് , , പൂരപ്രേമിസംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ , പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ , അരുൺ പി വി ,നന്ദൻ വാകയിൽ എന്നിവർ പ്രസംഗിച്ചു
Content Highlights: Prof. T. K. Devanarayanan was presented with the Prof. M. Madhavankutty Memorial Award by Minister C. P. John at an event held in Thrissur.
Published: 29 Nov 2026, 06:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented